Wednesday 30 April 2008

നെറ്റ്‌ സിറ്റി പദ്ധതി - കോട്ടയം

കോട്ടയത്ത്‌ ഞങ്ങള്‍ എട്ടു പേരുടെ ഒരു ബ്ലോഗ്ഗ്‌ ടീം രുപീകരിച്ചു. പരിപാടിയുടെ രൂപരേഖ തയ്യാറാക്കി. രണ്ടു ഘട്ടങ്ങളിലയാണ്‌ പദ്ധതി നടത്തിപ്പ്‌ ആലോചന.

1. കോട്ടയം നഗരത്തെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷര നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ(നെറ്റ്‌ സിറ്റി പദ്ധതി-നല്ലൊരു പേരു നിര്‍ദ്ദേശിക്കാം) ഇ-സിറ്റി പ്രോജക്റ്റ്‌ ഉദ്ഘാടനം - ജില്ലാ കളക്ടര്‍.ബ്ലോഗ്‌ പരിശീലനം, ബ്ലോഗ്‌ നിര്‍മ്മിച്ചു നല്‍കല്‍, സാധാരണ ജനത്തിനു സൗജന്യ ഇന്റര്‍നെറ്റ്‌ ബ്രസിംഗ്‌ പരിശീലനം, ബ്ലോഗ്‌ വായന വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍,ക്ലാസുകള്‍.

2. നഗരസഭയുടെ 38 വാര്‍ഡുകളിലെയും ജനപ്രതിനിധികള്‍ക്ക്‌ നമ്മള്‍ ബ്ലോഗ്‌ തയ്യാര്‍ ചെയ്തു നല്‍കുന്നു, അവരെ ചേര്‍ത്ത്‌ എല്ലാ വാര്‍ഡുകളിലും ഇ സാക്ഷരതാ സമിതികള്‍,ആറുമാസത്തിനുള്ളില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക്‌ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ്‌ പരിശീലനം - ഇതു പൂര്‍ണ്ണമാകുമ്പോള്‍ നവംബറോടെ ഒരു സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ
പ്രഖ്യാപനം।അത്‌ ഒരു കേന്ദ്ര മന്ത്രിയാവണം എന്നാണ്‌ ആഗ്രഹം.

ഇത്‌ നടപ്പാക്കുവാന്‍ ഒന്നു രണ്ട്‌ കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ സ്ഥാപനങ്ങളൂടെയും, കമ്പ്യൂട്ടര്‍ നിര്‍മ്മതാക്കളുടെയും സ്പോണ്‍സര്‍ ഷിപ്‌ നേടാം। അതു വേണോ എന്ന കാര്യം കേരള ബ്ലോഗ്‌ അക്കദമി അറിയിക്കണം।

പരിപാടി പൂര്‍ണ്ണമായും മനോരമ പത്രം സ്പോണ്‍സര്‍ ചെയ്താല്‍ അത്‌ മനോരമയുടെ പേരില്‍ പോകും. അതും ആലോചിക്കാവുന്നതും തീരുമാനിക്കാവുനതും ആണ്‌.

മെയ്‌ 25 നെങ്കിലും ചെയ്യാന്‍ പറ്റണമെങ്കില്‍ ഇനിയും വൈകിക്കൂടാ. മഴ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഓണം വരെ കാക്കണം.അതുകൊണ്ട്‌ ഈ പദ്ധതിയെപറ്റി എല്ലാവരും ഒന്ന് പ്രതികരിക്കണം.
കൂടാതെ ഈ പദ്ധതി നടപ്പാക്കുവാന്‍ കേരള ബ്ലോഗ്‌ അക്കാദമി എന്ന പേര്‍ ഉപയോഗിക്കാമോ?കോട്ടയം ബ്ലോഗ്‌ അക്കദമി എന്നത്‌ തീരെ ചെറിയ ഒരു ഭാഗമല്ലേ?അതാണ്‌ നെറ്റ്‌ സിറ്റി പദ്ധതി ഒരു കേരള ബ്ലോഗ്‌ അക്കാദമി സംരംഭം എന്ന പരസ്യം നല്‍കാമോ എന്ന ചോദ്യം। കൂടാതെ ഇതില്‍ ഞങ്ങള്‍ ആരുടെയും പേരു ചേര്‍ക്കാതെ ചെയ്യാനാണ്‌ ആഗ്രഹിക്കുന്നത്‌. അവിടെ നിന്നും ആരുടെ എങ്കിലും പേരു വയ്ക്കണോ?വയ്ക്കാമോ? അങ്ങനെ എങ്കില്‍ എത്രപേര്‍ക്ക്‌ ഇതുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുവാന്‍ പറ്റും?

എല്ലാവരും സഹകരിച്ചാല്‍ ബ്ലോഗ്‌ വിപ്ലവം കോട്ടയത്തു നിന്നും തുടങ്ങാം എന്താ?

അനില്‍ ഐക്കര,
ശ്രീജേഷ്‌ നായര്‍,
രമ്യ വിജയ്‌,
ഹരീഷ്‌ ചിത്തിര,
ഹാരിസ്‌,
അനില്‍ എം ആര്‍,
ഗിരീഷ്‌ കുമാര്‍,
സിനി റ്റി പി,
ദീപ,
രശ്മി അനില്‍...

15 comments:

അനില്‍ശ്രീ... said...

അനില്‍,

ഇങ്ങനെ ഒരു സം‌രഭത്തെ കുറിച്ച് ആലോചിച്ച്തിന് പോലും നന്ദി. ഒരിക്കല്‍ അനൂപ് കോതനല്ലൂര്‍ എന്റെ പോസ്റ്റില്‍ ഒരു കമന്റ് ഇട്ടു. നമുക്ക് കോട്ടയം ബ്ലോഗേഴ്സിന് ഒരു ബ്ലോഗ് വേണ്ടേ എന്ന് ചോദിച്ചിരുന്നു. പക്ഷേ എനിക്ക് അത്ര പ്രായോഗികമായി തോന്നിയില്ല. കാരണം അങ്ങനെ ഒരു ബ്ലോഗില്‍ പോസ്റ്റ് ഇടുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ചിന്തിക്കേണ്ടി വരും. രാഷ്ട്റീയം, മതം ഒകെ കണക്കിലെടെത്ത് ഒന്നും തൊടാതെ പോസ്റ്റ് ഇടാനേ പറ്റൂ.. അതില്‍ തന്നെ എത്ര പോസ്റ്റുകള്‍ വരും എന്നറിയില്ല. ആകെ അറിയാനാകുന്നത് അംഗങ്ങള്‍ ആരൊക്കെ എന്നാവും.

പക്ഷേ, ഇവിടെ ഇങ്ങനെ ഒരു സം‌രഭവുമായി ഇറങ്ങുമ്പോള്‍ ഇതിനായി ഒരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങുന്നതാണ് നല്ലത് എന്ന് തോന്നുന്നു. അതിന് അക്കാദമിയുമായി ബന്ധം ആവാം. പക്ഷേ അക്കാദമിയുടെ ബാനറില്‍ വേണമെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം ബ്ലോഗ് മാത്രമല്ലല്ലോ ലക്ഷ്യം. ഇതൊരു ഇന്റര്‍നെറ്റ് സാക്ഷരതാ യഞ്ജം അല്ലേ? ബ്ലോഗ് വായനയും ബ്ലോഗ് എഴുത്തും ഇതിന്റെ ഒരു ഭാഗം ആണെന്നല്ലേ ഉള്ളൂ ..

ഏതായാലും ഒരു കോട്ടയം‌കാരന്‍ എന്ന നിലയിലുള്ള എല്ലാ ധാര്‍മിക പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

Blog Academy said...

പ്രിയ അനില്‍ ഐക്കര,
താങ്കളുടേയും,സഹപ്രവര്‍ത്തകരുടേയും ക്രിയാത്മകമായ ഈ നിര്‍ദ്ദേശങ്ങള്‍ക്കും മുന്നിട്ടറങ്ങലിനും നന്ദി പറയട്ടെ.
കൂടാതെ ഈ വിശേഷം അറിഞ്ഞതിലുള്ള സന്തോഷവും അറിയിക്കുന്നു.

മറ്റു ചില സംഘടനകളും ഇത്തരം സംയുക്താഭിമുഖ്യത്തിലുള്ള ബ്ലോഗ് ശില്‍പ്പശാല എന്ന ആശയവുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ഇന്നലെ ഞങ്ങള്‍ ഫോണില്‍ കിട്ടിയ അക്കാദമി കുടുംബാംഗങ്ങളുമായി വിശദമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും അക്കാദമിയുടെ ഒരു നിലപാട് രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരള ബ്ലോഗ് അക്കാദമി കഴിയുന്നതും സ്വതന്ത്രമായ പ്രാദേശിക ശില്‍പ്പശാലകളിലൂടെ അതിന്റെ ഗതിമാറാത്ത പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും, മറ്റു ജനോപകാരികളായ സംഘടനകളുടെ സഹകരണ വാഗ്ദാനത്തെ നിരാകരിക്കാന്‍ നമുക്ക് നിവര്‍ത്തിയില്ല. അവരോട് സഹകരിക്കുകതന്നെ വേണം.
എന്നാല്‍, കേരള ബ്ലോഗ് അക്കാദമിയും, ......സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാല എന്ന വിശേഷണം ഏതു പരിപാടിയുടേതായാലും ആദ്യം മുതല്‍ അവസാനം വരെയുള്ള എല്ലാ പ്രസിദ്ധീകരണ മാധ്യമങ്ങളിലും,വിവരണങ്ങളിലും ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഈ വ്യവസ്ഥ പങ്കാളിയായ സംഘടനയെ അറിയിക്കേണ്ടതുമാണ്.

കാരണം ബ്ലൊഗ്...ബ്ലോഗ് എന്ന് ആവര്‍ത്തിക്കുന്നതിലൂടെ ഈ മാധ്യമത്തെക്കുറിച്ച് ജനങ്ങളില്‍ ജിജ്ഞാസ ഉണര്‍ത്താന്‍ ലഭിക്കുന്ന അവസരങ്ങള്‍ നമുക്ക് നഷ്ടമായിക്കൂട.
മാത്രമല്ല, ഏതെങ്കിലും സംഘടനയുടേയോ,സ്ഥാപനത്തിന്റേയോ വാലായോ,ബ്ലൊഗ്പാചക വിദഗ്ദനായോ ഇടിച്ചു താഴ്ത്താനുള്ള ശ്രമങ്ങള്‍ നടക്കാതിരിക്കാന്‍ ആദ്യമേ ശ്രദ്ധിക്കുന്നത് നല്ലതാണല്ലോ.
ആരേയും കൂസാത്ത സ്വതന്ത്ര മാധ്യമത്തിന്റെ ആത്മാഭിമാനബോധവും,മറ്റുള്ളവരെ നമുക്കു സമരായി മാത്രം ബഹുമാനിക്കുന്ന ശുദ്ധമായ ജനാധിപത്യകാഴ്ച്ചപ്പാടും ബ്ലൊഗ് അക്കാദമി പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്.

പൊതുവെ,അധികാരത്തിനും,പണത്തിനും,സ്ഥാനമാനങ്ങള്‍ക്കും മുന്നില്‍ വിനീത വിധേയനായി നല്ല കുട്ടി ചമയുന്ന നമ്മുടെ പരംബരാഗത ശീലങ്ങള്‍ ബ്ലോഗ് എന്ന ശക്തമായ പൊതുജന മാധ്യമത്തിന്റെ ജനകീയതയിലൂടെ ഇല്ലാതാകും എന്ന സന്ദേശം നമുക്ക് നല്‍കാനാകണം.

മുഖ്യാതിഥി എന്ന ബഹുമാന്യ സ്ഥാനം ബ്ലോഗ് അക്കാദമി ആര്‍ക്കും നല്‍കാറില്ലെങ്കിലും,ഒരു ഓട്ടോ റിക്ഷക്കാരനൊപ്പമോ,ചുമട്ടു തൊഴിലാളിക്കൊപ്പമോ മന്ത്രിയോ,കലക്റ്ററോ ബ്ലോഗ് തുടങ്ങുന്നതില്‍ വിഷമമില്ലതാനും. മീഡിയ കവറേജ് അവര്‍ക്കു ലഭിക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരം പതിവിനു വിരുദ്ധമായ നിലപാടുകള്‍ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരാല്‍ നയിക്കപ്പെടുന്ന ഔദ്ധ്യോഗിക ചടങ്ങുകളില്‍ സ്വീകരിക്കപ്പെടില്ല എന്നതിനാല്‍, ബ്ലോഗ് അക്കാദമി ശില്‍പ്പശാല പൊതു ഉദ്ഘാടന ചടങ്ങില്‍ നിന്നും അടര്‍ത്തിമാറ്റി തൊട്ടടുത്ത ദിവസം രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെ നടത്തപ്പെടുന്ന ഔപചാരികതയില്ലാത്ത ഒരു ക്ലാസ്സ് മാത്രമാക്കുകയായിരിക്കും ഉചിതം.
സ്റ്റേജില്‍ കസേരയിട്ട് അഥിതികളെ ഉപവിഷ്ടരാക്കുന്ന പതിവ് രീതി നമുക്കു വേണ്ട്. ഒരു മന്ത്രിക്ക് സഞ്ചരിക്കാന്‍ 50 പോലീസുദ്ധ്യോഗസ്ഥന്മാരുടേയും,10 കാറുകളുടേയും അകംബടി ജാട വേണമെന്ന് വിശ്വസിക്കുന്ന രാജഭരണവ്യവസ്ഥിതിയുടെ തുടര്‍ച്ചയെ ബ്ലോഗ് ശില്‍പ്പശാലകളുടെ വേദികളില്‍ നിന്നും നമുക്ക് അകറ്റി നിര്‍ത്താം.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളുടേയോ,വാഗ്ദാനങ്ങളുടേയോ ഒന്നും നിഴലില്‍ പെടാതെ ബ്ലോഗിനെപ്പോലെ സ്വതന്ത്രമായ ഒരു ചടങ്ങ് അതാണ് അഭികാമ്യമായിട്ടുള്ളത്.

പിന്നെ ഏതെങ്കിലും ഒരു മീഡിയ സ്ഥാപനത്തിനുമാത്രം പ്രാമുഖ്യമുള്ള ചടങ്ങ് അവര്‍ എത്ര പൈസ തന്നാലും കേരള ബ്ലോഗ് അക്കാദമിയുടെ ബാനറില്‍ നടത്തുന്നത് നമ്മുടെ ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനവും, ബ്ലോഗ് അക്കാദമിയെ ഹൈജാക്ക് ചെയ്യലുമാകും.അതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സ്റ്റേജിന്റെ ബാക്ക് ഡ്രോപ്പ് കെരള ബ്ലോഗ് അക്കാദമി എന്നു മാത്രം. പരസ്യ സ്പോണ്‍സര്‍മാര്‍ക്ക് മറ്റു സ്ഥലങ്ങള്‍ നല്‍കാം.ഏതെങ്കിലുംസാമൂഹ്യ സംഘടനയുമായി ചേര്‍ന്ന പ്രവര്‍ത്തനമാണെങ്കില്‍ സംഘടന നല്ലതാണോ എന്നും നാം പരിശോധിക്കേണ്ടിയിരിക്കുന്നു.


അനില്‍ സൂചിപ്പിച്ച കോട്ടയം ബ്ലോഗ് അക്കാദമി എന്ന പ്രയോഗം : തീര്‍ച്ചയായും നമുക്ക് കേരള ബ്ലോഗ് അക്കാദമി എന്നുതന്നെയാണ് പ്രചരണത്തിനായി നല്‍കേണ്ടത്. കേരള ബ്ലോഗ് അക്കാദമിയുടെ മലയാളം ബ്ലോഗ് ശില്‍പ്പശാല കോട്ടയത്ത് അവതരിപ്പിക്കുന്നത് കോട്ടയം ഘടകമാണെന്ന വ്യത്യാസം മാത്രമേയുള്ളു.

അതിന്റെ പത്രക്കുറിപ്പു മുതല്‍ വിവിധ ക്ലാസ്സുകള്‍ വരെ എല്ലാം കേരള ബ്ലോഗ് അക്കാദമിയില്‍ നിന്നും അയച്ചുതരുന്നതായിരിക്കും. ആരൊക്കെ ക്ലാസുകള്‍ കൈകാര്യം ചെയ്യും തുടങ്ങിയ കാര്യപരിപാടി മുന്‍‌കൂട്ടി തയ്യാറാക്കേണ്ടതില്ല. പക്ഷേ, കൂടെക്കൂടെ നാം ആരൊക്കെ എന്തൊക്കെ ക്ലാസ്സെടുക്കാന്‍ ലഭ്യമാകും എന്ന് കൂടിയാലോചിച്ചുകൊണ്ടിരിക്കും. എന്തായാലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നന്മ നിറഞ്ഞ ബ്ലോഗ്ഗര്‍മാര്‍ സ്വയം അവിടെയെത്തി, അവരവരുടെ അറിവുകള്‍ ഹൃദയത്തിന്റെ ഭാഷയില്‍ പങ്കുവക്കുന്ന നല്ലൊരു അനുഭവമായി ശില്‍പ്പശാല മാറുന്നതാണ്. പുതിയ നിസ്വാര്‍ത്ഥ പ്രതിഭകള്‍ ബ്ലൊഗ് അക്കാദമിയുടെ പ്രചരണ വിഭാഗത്തിലേക്ക് കടന്നുവരുന്നതിന് ഈ അനൌപചാരികത ഗുണം ചെയ്യുന്നു എന്ന അനുഭവത്താലാണ് ഈ നില പാടെടുത്തിരിക്കുന്നത്.

നഗരസഭാ ഭാരവാഹികള്‍ക്ക് വ്യക്തിപരമായി മറ്റൊരൊ ദിവസങ്ങളില്‍ ബ്ലോഗ് നിര്‍മ്മിച്ചു നല്‍കാന്‍ സഹായിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ തൃശൂര്‍ പൂരം പോലെ ഈ ആനകളെ നോക്കി നിന്ന് സാധാരണ ജനത്തിന് അര്‍ഹമായ പരിഗണന ലഭിക്കാതെ വരാം.

കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ഫോണില്‍ സംസാരിച്ച് തീര്‍ച്ചപ്പെടുത്താം.

അനില്‍ ഐക്കര said...

നിര്‍ദ്ദേശങള്‍ക്ക് നന്ദി. ബ്ലോഗ് പ്രചരണം മറ്റൊന്നില്‍ നിന്ന് വ്യ്ത്യസ്തമാണ് എന്ന വിചാരം ഞങ്ങള്‍ക്ക് ഉണ്ടായില്ല. വീണ്ടും ഇന്ന് ചര്‍ച്ച് ചെയ്തു. വിവരങള്‍ അറിയിക്കാം. ബ്ലോഗ് ശില്പശാല തന്നെ നടത്താം. മറ്റു പദ്ധതികള്‍ മന്ദാ‍രം കമ്മ്യൂണിറ്റി നടത്തിക്കൊള്ളും.

Unknown said...

കോട്ടയംക്കാരുടെ ഒരു കുട്ടായമ അതു ഞാന്‍ അനിലിനോടു ചോദിച്ചിരുന്നു.അങ്ങനെ ഒരു ബ്ലോഗിനെക്കുറിച്ചു.ഇപ്പോ ഐക്കരമാഷിന്റെ ഈ പോസ്റ്റ് കണ്ടപ്പോള്‍ വലിയ സന്തോഷമായി,
ഏല്ലാം രംഗത്തും കോട്ടയത്തുക്കാര്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഈ അവസരത്തില്‍ പ്രതേയ്കം എടൂത്തു പറയുന്നു.അദ്യമായി താങ്കള്‍ ഒരു കോട്ടയത്തിന്റെ പേരില്‍ ഒരു ബ്ലൊഗ് തന്നെ തുടങുക എന്റെ ഏല്ലാവിധ ആശംസക്കളും

Thottupuram said...

കോട്ടയം ബ്ലോഗ് അക്കാദമിയില്‍ ചേരാന്‍ എനിക്കും ആഗ്രഹം ഉണ്ട്...

അദ്വൈതം അപ്പൂപ്പന്‍ said...

സുഹൃത്തുക്കളെ,
ഞാനുണ്ട്‌,കോട്ടയം ബ്ലോഗ്‌ കൂട്ടായ്മ്മയില്‍

The Common Man | പ്രാരബ്ധം said...

ഞാനും ഞാനും!

ബിബി said...

ഒരു തുടക്കക്കാരനാണെങ്കിലും ഇതാ എന്റെ എല്ലാ പിന്തുണയും...

Sureshkumar Punjhayil said...

Best wishes...!!!

സ്വതന്ത്റ മലയാളി said...

സംഗതി കുഴപ്പമില്ല . പക്ഷെ ഇതു ബ്ലോഗ് വായിപ്പിക്കാന്‍ വേണ്ടി മാത്രമുള്ള ഓര്‍ പദ്ധതി അല്ലെന്നു ആശിക്കുന്നു.

കുര്യച്ചന്‍ said...

കോട്ടയം ബ്ലോഗ് അക്കാദമി യില്‍ എനിക്കും ചേരണം.കാരണം ഞാന്നും കൊട്ടയ്ത്തുകാരന്‍ ആണ്. ഒരു ഓണ്‍ലൈന്‍ രജിസ്റ്റര്‍ ഉണ്ടെങ്കില്‍ നന്നായിരുന്നു.

Nidhin Jose said...

ഇവിടെയും ഒരു ബ്ലോഗ് അക്കാദനിയുണ്ടായിരുന്നോ...
അറിഞ്ഞില്ലാട്ടോയ....

Blog Academy said...

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.

Unknown said...

എനിക് ചേരണം കോട്ടയം ബ്ലോഗില്‍

സുധി അറയ്ക്കൽ said...

എന്നിട്ടെന്തായി???

google malayalam writing tool