Wednesday 30 April 2008

നെറ്റ്‌ സിറ്റി പദ്ധതി - കോട്ടയം

കോട്ടയത്ത്‌ ഞങ്ങള്‍ എട്ടു പേരുടെ ഒരു ബ്ലോഗ്ഗ്‌ ടീം രുപീകരിച്ചു. പരിപാടിയുടെ രൂപരേഖ തയ്യാറാക്കി. രണ്ടു ഘട്ടങ്ങളിലയാണ്‌ പദ്ധതി നടത്തിപ്പ്‌ ആലോചന.

1. കോട്ടയം നഗരത്തെ ആദ്യ കമ്പ്യൂട്ടര്‍ സാക്ഷര നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതിയുടെ(നെറ്റ്‌ സിറ്റി പദ്ധതി-നല്ലൊരു പേരു നിര്‍ദ്ദേശിക്കാം) ഇ-സിറ്റി പ്രോജക്റ്റ്‌ ഉദ്ഘാടനം - ജില്ലാ കളക്ടര്‍.ബ്ലോഗ്‌ പരിശീലനം, ബ്ലോഗ്‌ നിര്‍മ്മിച്ചു നല്‍കല്‍, സാധാരണ ജനത്തിനു സൗജന്യ ഇന്റര്‍നെറ്റ്‌ ബ്രസിംഗ്‌ പരിശീലനം, ബ്ലോഗ്‌ വായന വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍,ക്ലാസുകള്‍.

2. നഗരസഭയുടെ 38 വാര്‍ഡുകളിലെയും ജനപ്രതിനിധികള്‍ക്ക്‌ നമ്മള്‍ ബ്ലോഗ്‌ തയ്യാര്‍ ചെയ്തു നല്‍കുന്നു, അവരെ ചേര്‍ത്ത്‌ എല്ലാ വാര്‍ഡുകളിലും ഇ സാക്ഷരതാ സമിതികള്‍,ആറുമാസത്തിനുള്ളില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക്‌ സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ്‌ പരിശീലനം - ഇതു പൂര്‍ണ്ണമാകുമ്പോള്‍ നവംബറോടെ ഒരു സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ
പ്രഖ്യാപനം।അത്‌ ഒരു കേന്ദ്ര മന്ത്രിയാവണം എന്നാണ്‌ ആഗ്രഹം.

ഇത്‌ നടപ്പാക്കുവാന്‍ ഒന്നു രണ്ട്‌ കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ സ്ഥാപനങ്ങളൂടെയും, കമ്പ്യൂട്ടര്‍ നിര്‍മ്മതാക്കളുടെയും സ്പോണ്‍സര്‍ ഷിപ്‌ നേടാം। അതു വേണോ എന്ന കാര്യം കേരള ബ്ലോഗ്‌ അക്കദമി അറിയിക്കണം।

പരിപാടി പൂര്‍ണ്ണമായും മനോരമ പത്രം സ്പോണ്‍സര്‍ ചെയ്താല്‍ അത്‌ മനോരമയുടെ പേരില്‍ പോകും. അതും ആലോചിക്കാവുന്നതും തീരുമാനിക്കാവുനതും ആണ്‌.

മെയ്‌ 25 നെങ്കിലും ചെയ്യാന്‍ പറ്റണമെങ്കില്‍ ഇനിയും വൈകിക്കൂടാ. മഴ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഓണം വരെ കാക്കണം.അതുകൊണ്ട്‌ ഈ പദ്ധതിയെപറ്റി എല്ലാവരും ഒന്ന് പ്രതികരിക്കണം.
കൂടാതെ ഈ പദ്ധതി നടപ്പാക്കുവാന്‍ കേരള ബ്ലോഗ്‌ അക്കാദമി എന്ന പേര്‍ ഉപയോഗിക്കാമോ?കോട്ടയം ബ്ലോഗ്‌ അക്കദമി എന്നത്‌ തീരെ ചെറിയ ഒരു ഭാഗമല്ലേ?അതാണ്‌ നെറ്റ്‌ സിറ്റി പദ്ധതി ഒരു കേരള ബ്ലോഗ്‌ അക്കാദമി സംരംഭം എന്ന പരസ്യം നല്‍കാമോ എന്ന ചോദ്യം। കൂടാതെ ഇതില്‍ ഞങ്ങള്‍ ആരുടെയും പേരു ചേര്‍ക്കാതെ ചെയ്യാനാണ്‌ ആഗ്രഹിക്കുന്നത്‌. അവിടെ നിന്നും ആരുടെ എങ്കിലും പേരു വയ്ക്കണോ?വയ്ക്കാമോ? അങ്ങനെ എങ്കില്‍ എത്രപേര്‍ക്ക്‌ ഇതുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുവാന്‍ പറ്റും?

എല്ലാവരും സഹകരിച്ചാല്‍ ബ്ലോഗ്‌ വിപ്ലവം കോട്ടയത്തു നിന്നും തുടങ്ങാം എന്താ?

അനില്‍ ഐക്കര,
ശ്രീജേഷ്‌ നായര്‍,
രമ്യ വിജയ്‌,
ഹരീഷ്‌ ചിത്തിര,
ഹാരിസ്‌,
അനില്‍ എം ആര്‍,
ഗിരീഷ്‌ കുമാര്‍,
സിനി റ്റി പി,
ദീപ,
രശ്മി അനില്‍...

Wednesday 9 April 2008

കോട്ടയം ബ്ലോഗ് ശില്‍പ്പശാല

കോട്ടയം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

google malayalam writing tool