Wednesday, 9 April 2008

കോട്ടയം ബ്ലോഗ് ശില്‍പ്പശാല

കോട്ടയം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

14 comments:

Blog Academy said...

കോട്ടയം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല നടത്തണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

അനില്‍ശ്രീ... said...

എന്തു ചെയ്യാം ,,,ഞാന്‍ ഇപ്പോള്‍ അബു ദാബിയില്‍ ആയിപ്പോയി,,, അല്ലെങ്കില്‍ ആഗസ്റ്റ് വരെ കാത്തിരിക്കണം..

കോട്ടയം ജില്ലാക്കാരായ ബ്ലോഗര്‍മാരേ... സംഘടിക്കുവിന്‍...

Blog Academy said...

പ്രിയ അനില്‍ ഐക്കര,
ഇവിടെയൊരു കമന്റിട്ട് കോട്ടയം ശില്‍പ്പശാലക്കു തറക്കല്ലിടു!

പ്രിയ അനില്‍ ശ്രീ,
കോട്ടയത്തുകാരായ സുഹൃത്തുക്കളോടു കൂടി ഒന്നു പറയുമല്ലോ.

Blog Academy said...

കോട്ടയത്തുകാരെ... ഇവിടെ ഒത്തുകൂടി ,ബൂലോകം വികസിപ്പിക്കാന്‍ ഒരു കൈ സഹായിക്കൂ..

chithrakaran ചിത്രകാരന്‍ said...

ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.

Unknown said...

എന്നെ കൂടി ഉള്‍പ്പെടുത്തണെ അനിലെ

Unknown said...

eniKum oru membership tharu
anoopsnair7@yahoo.co.in

Blog Academy said...

പ്രിയ അനൂപ്,
താങ്കള്‍ക്ക് മെയില്‍ അയ്യച്ചിട്ടുണ്ട്.
ഫോണില്‍ ബ്ലോഗ് അക്കാദമിയുമായി ബന്ധപ്പെടുക.
സസ്നേഹം

Blog Academy said...

പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായി അക്കാദമി ഒരു ബ്ലോഗ് ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ഹെല്‍പ്പ് സെന്ററില്‍ എത്താനാകും.

Eccentric said...

chettans, njaanum oru kottayam blogger aanu. ennem ulpeduthu...

Blog Academy said...

പ്രിയ സുഹൃത്തേ,
പേരും വിലാസവും ഫോണ്‍ നംബറും ബ്ലോഗ് അക്കാദമി യിലേക്ക് അറിയിക്കു.മെയില്‍:blogacademy@gmail.com

കണ്ണൻ എം വി said...

കോട്ടയം ബ്ലൊഗ് അക്കാദമിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണു?

VR1 said...

ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ കുട്ടികളുടെ സ്വയംപഠനത്തിനും സൃഷ്ടിപരമായ അഭിരുചികളുടെ പ്രകാശനത്തിനും എങ്ങനെയെല്ലാം, എത്രമാത്രം സഹായകമാക്കാം എന്നു വിശദീകരിക്കുന്ന ഒരു പുസ്തകമാണ് ഇ-സാധ്യതകള്‍. പ്രശസ്ത ട്രെയിനറായ വര്‍ഗീസ് പോളും ഞാനും ചേര്‍ന്ന് തയ്യാറാക്കി ചാലക്കുടി അക്ഷയാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുള്ള പ്രയോജനപ്രദവും രസകരവുമായ ധാരാളം മലയാളം ബ്ലോഗുകളും വിജ്ഞാനദായകമായ വെബ്‌സൈറ്റുകളും പരിചയപ്പെടുത്തുന്ന നൂറു പേജുള്ള ഈ പുസ്തകത്തിന് 10 രൂപാ വിലയേയുള്ളു.
അതിന്റെ പ്രചാരണത്തോടൊപ്പം ഇന്ന് സൈബര്‍സ്‌പേസില്‍ നിലവില്‍വന്നിട്ടുള്ള ഏകലോകസര്‍ഗാത്മകത, വിശ്വമാനവികത എന്നിവയിലേക്ക് കേരളത്തിലെ വിദ്യാര്‍ഥികളേവരെയും ക്ഷണിക്കുക എന്നൊരു ദൗത്യം കൂടി ഏറ്റെടുക്കാനാണ് 'ഓരോ സ്‌കൂളിനും ഓരോ ബ്ലോഗ്' എന്ന പരിപാടി അവതരിപ്പിക്കുന്നത്.
നൂറു കുട്ടികള്‍ക്കെങ്കിലും പുസ്തകം വില്ക്കാന്‍ ഏര്‍പ്പാടാക്കുന്ന 20 സ്‌കൂളുകള്‍ക്ക് സൗജന്യമായി ഓരോ ബ്ലോഗുണ്ടാക്കി നല്കുന്നതിലൂടെ ആ സ്‌കൂളുകളിലെ ഓരോ കുട്ടിക്കും ചിത്രങ്ങളോ കഥകളോ കവിതകളോ ആയി സ്വന്തം സര്‍ഗാത്മകത ലോകത്തെവിടെയുമുള്ള ആര്‍ക്കും ആസ്വദിക്കാനാവുന്നവിധം പ്രകാശിപ്പിക്കാന്‍ അവസരം നല്കുകയാണ്. ഓരോ സ്‌കൂളിലെയും ഒരു കുട്ടിക്കോ അധ്യാപകനോ അതു തുടര്‍ന്നു മാനേജുചെയ്യാനുള്ള പരിശീലനവും ചുമതലയും നല്കും.
ചില സാങ്കേതികകാരണങ്ങളാല്‍ കോട്ടയം ജില്ലയിലെ 20 സ്‌കൂളുകള്‍ക്ക് മാത്രമേ തത്കാലം ഈ സൗജന്യപദ്ധതി അനുവദിക്കാനാവുകയുള്ളു.
ഈ പദ്ധതിയുമായി സഹകരിക്കുക.

Unknown said...

how can i add u guys help me

google malayalam writing tool